Skip to main content

ഹോം വോട്ടിങ്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 8852 പേര്‍ വോട്ട് രേഖപെടുത്തി

പൊതു തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍മാരില്‍ ഇതുവരെ 8852 പേര്‍ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഏപ്രില്‍ 15 മുതല്‍ 21 വരെ ആദ്യഘട്ടത്തിലുള്ള കണക്കാണിത്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി ഹോം വോട്ടിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മണലൂര്‍ നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്- 1650 പേര്‍. തൃശൂരിലാണ് കുറവ് - 883 പേര്‍. ഗുരുവായൂര്‍- 964, ഒല്ലൂര്‍-993, നാട്ടിക-1272, ഇരിഞ്ഞാലക്കുട-1642, പുതുക്കാട് - 1448 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ കണക്ക്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 3000 പേര്‍, 85 വയസ്സിനു മുകളിലുള്ള 6335 പേരുള്‍പ്പെടെ 9335 പേരാണ് ഹോം വോട്ടിങ്ങിന് അര്‍ഹരായിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, പോലീസ്, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുന്നത്.

date