Post Category
സ്ട്രോങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ പോള്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതിന് സ്ട്രോങ് റൂം സജ്ജമായിട്ടുള്ളതും വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളതും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍. ഇവിടെ പൂര്‍ണമായും പൊലീസിന്റെയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെയും (സി.എ.പി.എഫ്) നിയന്ത്രണത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. 24 സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും കോളജ് പരിസരത്തായി 144 ലോക്കല്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. സ്‌ട്രോങ്ങ് റൂം നോഡല്‍ ഓഫീസറായി തൃശൂര്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വിധു എ. മേനോനെ നിയോഗിച്ചു. 24 മണിക്കൂര്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments