Skip to main content

'കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം '

2024 മെയിൽ നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  നാളെ മുതൽ (03.05.2024) ഒരാഴ്ചത്തെ സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡുംശരി ഉത്തരങ്ങളുടെ വിശകലനവുംയൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്നതാണ് പരിശീലന പരിപാടി. കേരളത്തിലാകമാനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർത്ഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുക.  https://bit.ly/KICMA-CMAT ലിങ്ക് വഴി ഈ സൗജന്യ കോച്ചിംഗിന് രജിസ്റ്റർ ചെയ്യാം. അവസാന തീയതി  മേയ് 3  വൈകിട്ട് 5 മണിവരെ. കൂടുതൽ വിവരങ്ങൾക്ക്: 8548618290 / 9188001600 

പി.എൻ.എക്‌സ്. 1563/2024

date