Skip to main content

ക്വട്ടേഷൻ   ക്ഷണിച്ചു

 

2024-ലെ ട്രോളിംഗ് നിരോധന കാലയളവിൽ എറണാകുളം ജില്ലയിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി ജൂൺ 9  അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധ രാത്രി വരെയുള്ള കാലയളവിലേയ്ക്ക് 9.9 എച്ച്.പി. ഔട്ട് ബോർഡ് യന്ത്രം ഘടിപ്പിച്ചിട്ടുള്ള ഒരു വള്ളം വാടകയ്ക്ക് നൽകുന്നതിന് മ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മേയ് 29 ന് വൈകുന്നേരം 3 നകം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടറുടെ ഓഫീസിൽ ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2502768.

date