Skip to main content

എസ്.എസ്.എൽ.സി. പരീക്ഷ: വിജയശതമാനം 99.69

ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് 99.69 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 425563 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണു ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.7 ആയിരുന്നു വിജയ ശതമാനം. ഇത്തവണ പരീക്ഷയെഴുതിയവരിൽ 71831 പേർ എല്ലാ വിഷയങ്ങൾക്കും എ+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 എണ്ണം അധികമാണിത്.

മറ്റു വിവരങ്ങൾ

 

എസ്.എസ്.എൽ.സി പ്രൈവറ്റ് പുതിയ സ്‌കീം പരീക്ഷ

പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം -94 

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 66

വിജയ ശതമാനം 70.21

 

എസ്.എസ്.എൽ.സി പ്രൈവറ്റ് പഴയ സ്‌കീം പരീക്ഷ

പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം -24

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത  നേടിയവരുടെ എണ്ണം-14

വിജയ ശതമാനം 58.33%

 

Ø ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല - കോട്ടയം - 99.92% 

Ø വിജയ ശതമാനം ഏറ്റവും കുറവുള്ള  റവന്യൂ ജില്ല - തിരുവനന്തപുരം - 99.08 %

Ø വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ  - 100 % 

Ø വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല -ആറ്റിങ്ങൽ - 99 %

Ø ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല - മലപ്പുറം - 4,934. കഴിഞ്ഞവർഷവും ഒന്നാംസ്ഥാനത്ത് ലപ്പുറംജില്ല ആയിരുന്നു. - 4,856

 

ഗൾഫ് സെന്ററുകളുടെ പരീക്ഷാഫലം

ആകെ   പരീക്ഷാകേന്ദ്രങ്ങൾ -7

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ - 533

ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടിയവർ -516

വിജയ ശതമാനം  - 96.81 %

മൂന്ന്  ഗൾഫ് സെന്ററുകൾ  100  ശതമാനം വിജയം നേടിയിട്ടുണ്ട്

1) ദ മോഡൽ സ്‌കൂൾഅബുദാബി

2) ദ ഇൻഡ്യൻ സ്‌കൂൾഫുജേറ

3) ദ ന്യൂഇൻഡ്യൻ മോഡൽ സ്‌കൂൾഷാർജ.

 

ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം

ആകെ  പരീക്ഷാകേന്ദ്രങ്ങൾ- 9

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ - 285

ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടിയ വിദ്യാര്ത്ഥി കൾ - 277

വിജയ ശതമാനം - 97.19 %. 

 

100% ശതമാനം വിജയം നേടിയത് ആറ് സ്കൂളുകൾ.

1) ഷഹീദ്ജവാൻ മുത്തുക്കോയമെമ്മോറിയൽ സീനിയർ സെക്കന്ററി സ്‌കൂൾഅമിനി

2) ഗവൺമെന്റ് ഹൈസ്‌കൂൾചെത്ത്ലത്ത്.

3) ഗവൺമെന്റ് ഹൈസ്‌കൂൾഅഗത്തി

4) ഗവൺമെന്റ് സർദാർ പട്ടേൽ സീനിയർ സെക്കന്ററിസ്‌കൂൾകൽപ്പേനി

5) ഗവൺമെന്റ് ഹൈസ്‌കൂൾമിനിക്കോയി

6) ഗവൺമെന്റ് ഹൈസ്‌കൂൾകടമത്ത്

 

കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ

പി.കെ.എം.എം.എച്ച്.എസ്.എസ്എടരിക്കോട്മലപ്പുറം.

വിദ്യാർഥികളുടെ എണ്ണം-  2,085

കഴിഞ്ഞ വർഷവും ഇതേ സ്‌കൂൾ ആയിരുന്നു.  1,876 വിദ്യാർഥികൾ

 

ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്

അഞ്ച് സെന്ററുകൾ- ഒരാൾ വീതം

1) എച്ച്.എം.എച്ച്.എസ്.എസ്രണ്ടാർക്കരഎറണാകുളം.

2) ഗവ.എച്ച്.എസ്.എസ്കുറ്റൂർതിരുവല്ല.

3) എൻ.എസ്.എസ് എച്ച്.എസ്. ഇടനാട് 

4) ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്തലശ്ശേരി

5) ഗവ.എച്ച്എസ്എസ് ശിവൻകുന്ന്മൂവാറ്റുപുഴ.

 

റ്റി.എച്ച്.എസ്.എൽ.സി.പരീക്ഷ മാർച്ച് 2024

ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം- 47

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ- 2,944

 ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ - 2,938

വിജയ ശതമാനം 99.8 %

ഫുൾ എ പ്ലസ് നേടിയവർ-534

 

എസ്.എസ്.എൽ.സി. – ഹിയറിംഗ് ഇമ്പയേർഡ് (എച്ച്.ഐ) പരീക്ഷ മാർച്ച്  2024

ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം - 29

പരീക്ഷ എഴുതിയവരുടെ എണ്ണം  - 224

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ -224

വിജയം100  ശതമാനം. 

ഫുൾ എ പ്ലസ് നേടിയവരുടെഎണ്ണം- 48

 

റ്റി.എച്ച്.എസ്.എൽ.സി. ഹിയറിംഗ് ഇമ്പയേർഡ് (എച്ച്.ഐ) പരീക്ഷ മാർച്ച് 2024

ആകെ പരീക്ഷാകേന്ദ്രങ്ങൾ - 2

പരീക്ഷയെഴുതിയവരുടെ എണ്ണം - 8

ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരുടെ എണ്ണം - 8

വിജയം 100  ശതമാനം. 

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഇല്ല.

 

എ.എച്ച്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2024

സ്‌കൂളിന്റെ പേര് - കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂൾചെറുതുരുത്തി.

പരീക്ഷഎഴുതിയവരുടെഎണ്ണം - 60

ഉന്നത വിദ്യാഭ്യാസത്തിന് അർഹതനേടിയവരുടെ എണ്ണം - 59

വിജയ ശതമാനം - 98.33 %

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം-1

 

മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹതനേടിയ സ്‌കൂളുകളുടെ എണ്ണം

സർക്കാർ സ്‌കൂളുകൾ         -892

എയ്ഡഡ് സ്‌കൂളുകൾ        -1,139

അൺ എയ്ഡഡ് സ്‌കൂളുകൾ -443

 

ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയംസൂക്ഷ്മപരിശോധനഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ മേയ് ഒമ്പതു മുതൽ  15 വരെ ഓൺലൈനായി നൽകാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം  വിദ്യാർഥികൾക്കുളള സേ പരീക്ഷ മേയ് 28 മുതൽ  ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. 2024 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 1610/2024

date