Skip to main content

പ്ലസ് വൺ പ്രവേശന അപേക്ഷാ സമർപ്പണം 16 മുതൽ

പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവൺമെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി  മേയ് 25 ആയിരിക്കും.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും (മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു). ആദ്യ കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. പ്രവേശനമാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കും. പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും. 2024-25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ സീറ്റ് വർദ്ധനവ് അനുവദിക്കും.

തിരുവനന്തപുരംപാലക്കാട്കോഴിക്കോട്മലപ്പുറംവയനാട്കണ്ണൂർകാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ്.

തിരുവനന്തപുരംപാലക്കാട്കോഴിക്കോട്മലപ്പുറംവയനാട്കണ്ണൂർകാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്.

ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.

കൊല്ലംഎറണാകുളംതൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർഎയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർഎയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്.

മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ടകോട്ടയംഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.

2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരും.

മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ - 61,759

178 താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ - 11,965

മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ - 73,724

പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ

സംസ്ഥാന തലം

ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ - 4,33,231

വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ - 33,030

പ്ലസ് വൺ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ - 4,66,261

ഹയർസെക്കണ്ടറിവൊക്കേഷണൽ ഹയർസെക്കണ്ടറിമേലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ

ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ - 61,429

പോളിടെക്‌നിക്ക് മേലയിലെ ആകെ സീറ്റുകൾ - 9,990

എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ - 5,37,680

ഹയർസെക്കണ്ടറി സീറ്റുകൾ ജില്ലാതലത്തിൽ

തിരുവനന്തപുരം

ആകെ സീറ്റുകൾ- 37,581

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 16,705

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 14,440

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 6,436

കൊല്ലം

ആകെ സീറ്റുകൾ- 31,182

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 12,240

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 15,120

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 3,822

പത്തനംതിട്ട

ആകെ സീറ്റുകൾ- 14,702

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 4,050

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 8,750

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 1,902

ആലപ്പുഴ

ആകെ സീറ്റുകൾ- 24,360

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 7,390

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 15,120

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 1,850

കോട്ടയം

ആകെ സീറ്റുകൾ- 21,986

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 5,100

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 13,800

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 3,086

ഇടുക്കി

ആകെ സീറ്റുകൾ- 11,850

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 4,100

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 6,200

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 1,550

എറണാകുളം

ആകെ സീറ്റുകൾ- 37,900

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 11,640

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 20,460

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 5,800

തൃശ്ശൂർ

ആകെ സീറ്റുകൾ- 38,332

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 13,380

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 19,980

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 4,972

പാലക്കാട്

ആകെ സീറ്റുകൾ- 35,710

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 17,610

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 13,950

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 4,150

കോഴിക്കോട്

ആകെ സീറ്റുകൾ- 43,082

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 18,485

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 19,915

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 4,682

മലപ്പുറം

ആകെ സീറ്റുകൾ- 70,976

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 33,925

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 25,765

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 11,286

വയനാട്

ആകെ സീറ്റുകൾ- 11,365

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 6,870

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 3,595

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 900

കണ്ണൂർ

ആകെ സീറ്റുകൾ- 35,700

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 19,860

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 13,390

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 2,450

കാസർഗോഡ്

ആകെ സീറ്റുകൾ- 18,505

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ- 11,780

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 4,625

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ- 2,100

പി.എൻ.എക്‌സ്. 1612/2024

date