Skip to main content

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്‌സർസൈസ് ഫിസിയോളജി

*മന്ത്രി വീണാ ജോർജ് ഓസ്‌ട്രേലിയൻ എക്‌സർസൈസ് ഫിസിയോളജി വിദഗ്ധനുമായി ചർച്ച നടത്തി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓസ്‌ട്രേലിയൻ എക്‌സർസൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ മെന്റൽ ഹെൽത്ത് ഡിവിഷൻ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൈമൺ റോസൻബാമുമായി ചർച്ച നടത്തി. ആരോഗ്യ സർവകലാശാല സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുംനി അസോസിയേഷനുമായുംഇന്ത്യൻ സൈക്കാട്രി സൊസൈറ്റിയുമായി സംഘടിപ്പിച്ച 'മാനസികാരോഗ്യം സംരക്ഷിക്കാനും ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാനും എക്‌സർസൈസ് എങ്ങനെ പ്രയോജനപ്പെടുത്താംഎന്ന വിഷയം സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണ് ഡോ. സൈമൺ റോസൻബാം എത്തിയത്.

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്‌സർസൈസ് ഫിസിയോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മന്ത്രിയുമായി ചർച്ച നടത്തി. ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തും എക്‌സർസൈസ് ഫിസിയോളജി ഏറെ ഗുണം ചെയ്യും. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ശാസ്ത്രീയമായ ഫിസിക്കൽ ആക്ടിവിറ്റികളിലൂടെ പരിഹരിക്കാനാകും. ഇത് സാധാരണക്കാരിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്തു. ഗവേഷണംരോഗപ്രതിരോധം എന്നീ മേഖലകളിൽ സാങ്കേതിക സഹകരണം ഉറപ്പാക്കും. ആരോഗ്യ സർവകലാശാലയുമായി സഹകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുഎറണാകുളം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അനിൽ കുമാർകൊല്ലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ഇന്ദു പി.എസ്. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1636/2024

 

date