Skip to main content

പരീക്ഷാ വിജയികളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുമോദിച്ചു

        എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും വിജയം കൈവരിക്കാൻ വിദ്യാർഥികളെ സജ്ജമാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി അനുമോദിച്ചുകഴിഞ്ഞ എട്ടുവർഷങ്ങളായി പൊതു വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലുകൾ ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമായിട്ടുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനം എന്ന ഉന്നത ബഹുമതിക്ക് കേരളത്തെ യോഗ്യമാക്കിയതിന്റെ അനുഭവസാക്ഷ്യമാണ് ഈ വിജയമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 1637/2024

date