Skip to main content

ശിൽപശാല 10ന്

        കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (NATPAC) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE) പരിസ്ഥിതി വിവരണ അവബോധ കേന്ദ്രവും (EIACP) ചേർന്ന് സംഘടിപ്പിക്കുന്ന “സുസ്ഥിര ഗതാഗതത്തിനു വേണ്ടി പരിസ്ഥിതി- ഊർജ്ജ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല മെയ് 10ന് ആക്കുളം ഓഫീസിൽ നടക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ് ഉദ്ഘാടനം ചെയ്യും.

        ശിൽപശാലയോടനുബന്ധിച്ച് വിവിധ സാങ്കേതിക വിഷയങ്ങളിൽ വിദഗ്ദ്ധർ അവതരിപ്പിക്കുന്ന ടെക്നിക്കൽ സെഷനുകൾ ഉണ്ടായിരിക്കും. തുടർന്ന് വിവിധ സർക്കാർ വകുപ്പുകളിലെയും ഏജൻസികളിലെയും ഉദ്യോഗസ്ഥരുമായി സംവാദാത്മക സെഷനും ഉണ്ടായിരിക്കും. ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി  ഡോ. എസ്. പ്രദീപ്കുമാർ അഭിസംബോധന ചെയ്യും.

പി.എൻ.എക്‌സ്. 1641/2024

date