Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വര്‍ക്ക് ഷോപ്പ്

 

സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ 'ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍' വര്‍ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 22 മുതല്‍ 24 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. 

എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഡിജിറ്റല്‍ പ്രമോഷനുകള്‍, ഇ മെസ്സേജിംഗ് മാനേജ്മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷന്‍, ഇന്‍സ്റ്റാഗ്രാം അനലിറ്റിക്‌സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷന്‍, പരമ്പരാഗത വിപണികളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കല്‍ സെഷനുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender ല്‍  മേയ് 18 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/0484 2550322/ 9188922800.

date