Skip to main content

പ്രളയാനന്തര പുനര്‍ നിര്‍മ്മാണവും പ്രകൃതി പുന:സ്ഥാപനവും  ഗാന്ധിജയന്തി: ജില്ലാതല ഉദ്ഘാടനം  ഒക്‌ടോ. 2ന് ചാലക്കുടിയില്‍

    ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണവും പ്രകൃതി പുന:സ്ഥാപനവും തീവ്രശുചീകരണ യജ്ഞ സമാപനവും സംഘടിപ്പിക്കും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോ. 2 ന് രാവിലെ 9 ന് ചാലക്കുടി ടൗഹാള്‍ പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ.സി.മൊയ്തീന്‍ നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ചടങ്ങില്‍ ഭൂമിദാന സമ്മതപത്രം സ്വീകരിക്കും. ജീവിതോപാധികളുടെ വിതരണം ഇസെന്റ് എം.പിയും നഗരസഭകള്‍ക്കുള്ള ഒഡിഎഫ് സര്‍'ിഫിക്കറ്റ് വിതരണം ഡോ.പി.കെ.ബിജു എം.പിയും നിര്‍വഹിക്കും. പ്രളയാനന്തര മാലിന്യ നിര്‍മ്മാര്‍ജനത്തിനു മുന്‍ കൈയെടുത്തവരെ സി.എന്‍. ജയദേവന്‍ എം.പി. ആദരിക്കും. പുസ്തകങ്ങള്‍ നഷ്ടപ്പെ' ലൈബ്രറികള്‍ക്കുള്ള പുസ്തക കൈമാറ്റം ബി.ഡി. ദേവസി എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മറ്റ് വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രതിനിധികള്‍  എിവര്‍ പങ്കെടുക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് സ്വാഗതവും ജില്ലാ കളക്ടര്‍ ടി.വി. അനുപമ നന്ദിയും പറയും.  തുടര്‍് ജലരക്ഷാ ജീവരക്ഷാ ലോഗോ പ്രകാശനം, ഇ-വേസ്റ്റ് ഫ്‌ളാഗ് ഓഫ്, ചാലക്കുടി പുഴയോരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍ തുടങ്ങിയവ പരിപാടികളും ഉണ്ടായിരിക്കും.  ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എിവരാണ് സംഘാടകര്‍.  ആരോഗ്യ ക്യാംപ്, കൗസലിങ്ങ്, പ്രകൃതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച സംശയ നിവാരണം, പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കല്‍, റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും പുനര്‍ നിര്‍മ്മാണം, ഫ്‌ളഡ് മാപ്പിങ് തുടങ്ങിയവ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി നടക്കും. ഗാന്ധിയന്‍ സംഘടനകളുടെ വിവിധ പരിപാടികളും സംഘടിപ്പിക്കും.

date