Skip to main content

 പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങ്:                 ജില്ലാഭരണകൂടത്തോടുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവസരം

കാക്കനാട്: പ്രളയാനന്തരം ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അര്‍ഹരായവരെ കണ്ടെത്തി നേരിട്ട് സഹായമെത്തിക്കാനും ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിക്കുന്നതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  വീടു നിര്‍മാണം, പുനരുദ്ധാരണം, ജീവനോപാധി കണ്ടെത്തി നല്കുക, വളര്‍ത്തുമൃഗങ്ങളെ നല്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ താല്‍പര്യമുള്ള എന്‍.ജി.ഒ.കള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമുദായിക- സാംസ്‌കാരിക- രാഷ്ട്രീയ- സന്നദ്ധസംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ ആര്‍ക്കും പങ്കാളിയാകാം.  പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒക്‌ടോബര്‍ മൂന്നിന് വൈകീട്ട് മൂന്നു മണിക്ക് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ യോഗം ചേരും.  താല്‍പര്യമുള്ള വ്യക്തികളും  സംഘടനകളും  പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

date