Skip to main content

എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ അംഗം: നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദമുണ്ടാവണം. 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും, കഴിവും, ആര്‍ജവവും ഉള്ളവരുമായിരിക്കണം. നിയമന കാലാവധി അഞ്ചു വര്‍ഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in ലും ലഭിക്കും.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഒക്‌ടോബര്‍ 30 ന് മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.  അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.

പി.എന്‍.എക്‌സ്.4332/18

date