Skip to main content

കേപ് കോളേജുകളില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കേപ്പിന്റെ കീഴില്‍ മുട്ടത്തറ, പെരുമണ്‍, ആറന്‍മുള, കിടങ്ങൂര്‍, പത്തനാപുരം, പുന്നപ്ര, തലശ്ശേരി, വടകര, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്‍പതു മുതല്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും മെയിന്‍ റാങ്കില്‍ ഉള്‍പ്പെട്ട് ഇതുവരെ അഡ്മിഷന്‍ നേടാത്തവര്‍ക്കും അഡ്മിഷന്‍ നേടാം. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരായി അഡ്മിഷന്‍ നേടണം.

പി.എന്‍.എക്‌സ്.3416/17

date