Skip to main content

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം : ഫോട്ടോഗ്രാഫി മത്സരം

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രചാരണത്തോടനുബന്ധിച്ച് സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി പ്രാദേശികമായി നടക്കുന്ന വിവിധ പരിപാടികളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. 25,000 രൂപ ഒന്നാം സമ്മാനവും 15,000 രൂപ രണ്ടാം സമ്മാനവും 10,000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. 8281199014 ലേക്ക് വാട്‌സ് അപ്പ് ആയോ suchitwamissionphotos@gmail.com ലോ ഫോട്ടോ അയയ്ക്കാം. ആഗസ്റ്റ് 20 ആണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി.

പി.എന്‍.എക്‌സ്.3448/17

date