Skip to main content

26 പുതിയ വ്യവസായ യൂണിറ്റുകളുടെ  അപേക്ഷ പരിഗണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന 26 വ്യവസായ യൂണിറ്റുകളുടെ അപേക്ഷ പരിഗണിച്ചു. ഇവര്‍ക്കുള്ള സബ്‌സിഡി അംഗീകരിക്കുന്നതിനുള്ള യോഗം ജില്ലാ കളക്‌ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ കളക്‌ടറുടെ ചേംബറില്‍ ചേര്‍ന്നു. അപേക്ഷിച്ചിട്ടുള്ള 26 യൂണിറ്റുകള്‍ 69,249,126 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ്‌ സപ്പോര്‍ട്ടിനും 12,604,399 കോടിയുടെ സബ്‌സിഡിയ്‌ക്കുമാണ്‌ അപേക്ഷിച്ചിട്ടുള്ളത്‌. 
യോഗത്തില്‍ ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ഡോ. കെ.എസ്‌. കൃപകുമാര്‍, കളക്‌ടറേറ്റ്‌ ഫിനാന്‍സ്‌ ഓഫീസര്‍ എം.ആര്‍. വറീത്‌, കെ.എഫ്‌.സി. മേധാവി നിധീഷ്‌ മധു, എല്‍.ഡി.എം. ആര്‍.ആര്‍. കനകാംബരന്‍, കെ.എസ്‌.എസ്‌.ഐ.എ പ്രസിഡണ്ട്‌ നോബി ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു. 

date