Skip to main content

പ്രളയാനന്തര കേരളം-കാര്‍ഷിക പുനഃസ്ഥാപനത്തിന്റെ  വഴികള്‍; സെമിനാര്‍ നാളെ(നവംബര്‍ 7)

ഭരണഭാഷാ വാരാഘോഷ സമാപനം

 

ഭരണ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം നളെ(നവംബര്‍ 7) പത്തനാപുരം വ്യാപാര ഭവനില്‍ നടക്കും. പ്രളയാനന്തര കേരളം-കാര്‍ഷിക പുനഃസ്ഥാപനത്തിന്റെ വഴികള്‍ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി  അനില്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്യും. 

 

പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പ്രസിഡന്റ് ബിജു കെ. മാത്യു അധ്യക്ഷനാകും. പ്രളയാനന്തര കാര്‍ഷിക പുനഃസ്ഥാപനത്തിനായി പാലരുവി ഫാര്‍മേഴ്‌സ് പ്രോഡ്യൂസര്‍ കമ്പനി തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുടെ രൂപ രേഖ സെമിനാറില്‍ പ്രകാശനം ചെയ്യും. 

 

ജൈവ സമ്പുഷ്ഠി നഷ്ടമായ മണ്ണിനെ ഫലപുയിഷ്ടമാക്കി പച്ചക്കറി, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍എന്നിവയുടെ ജൈവകൃഷി ശാസ്ത്രീയമായി നടത്തി ഇന്‍ഡ്ഗ്യാപ്പ് സര്‍ട്ടിഫിക്കേഷനോടുകൂടി ബ്രാന്‍ഡ് ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നബാര്‍ഡ്, ജില്ലാ സഹകരണ ബാങ്ക്, കൃഷി വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 

 

നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റെജി വര്‍ഗീസ്,  പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റാന്‍ലി ചാക്കോ, ഡയറക്ടര്‍ എന്‍.എസ് പ്രസന്നകുമാര്‍,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. നജീബ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ദുരന്തനിവാരണ വിഭാഗം കണ്‍സള്‍ട്ടന്റ് നീതു തോമസ്, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.           (പി.ആര്‍.കെ. നമ്പര്‍. 2565/18)

 

date