Skip to main content

വെല്ലുവിളികളെ അതിജീവിക്കലാണ്‌ സര്‍ക്കാര്‍ നയം :  അഡ്വ. മാത്യു ടി തോമസ്‌

വെല്ലുവിളികളെ അതിജീവിച്ച്‌ മുന്നോട്ടുപോവുകയാണ്‌ സര്‍ക്കാര്‍ നയമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി. തോമസ്‌. തൃശൂര്‍ കോര്‍പ്പറേഷനും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായി അമൃത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഒല്ലൂര്‍- എടക്കുന്നി ജലസംഭരണിയുടെയും കുടിവെള്ള വിതരണശൃംഖലയുടെയും നിര്‍മ്മാണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ പ്രതിസന്ധികളെ നേരിട്ട്‌ മുന്നോട്ടുപോവുകയാണ്‌. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പ്രളയകാലത്തും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ച്ചവയ്‌ക്കുന്നത്‌്‌. പ്രളയാനന്തരം മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. നിരവധി തടസങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്നുണ്ടെങ്കിലും ആവശ്യമായ വിഭവസമാഹരണം നടത്തി സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു. ജലവിഭവവകുപ്പും നിരവധി വെല്ലുവിളികളാണ്‌ നേരിടുന്നത്‌. ഈ വെല്ലുവിളികളെ നേരിട്ടുകൊണ്ട്‌ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വകുപ്പിന്‌ സാധിച്ചു. പ്രളയസമയത്ത്‌ ആവശ്യമായ ശുദ്ധജലം വിതരണം ചെയ്യാന്‍ വകുപ്പിന്‌ കഴിഞ്ഞു. കേന്ദ്രപദ്ധതി വിഹിതം 200 കോടി രൂപയില്‍നിന്ന്‌ 47 കോടി രൂപയായി വെട്ടിക്കുറച്ചെങ്കിലും വകുപ്പിന്‍െ്‌റ പ്രവര്‍ത്തനത്തെ ഇത്‌ ബാധിച്ചില്ല. 2627 കോടിരൂപയുടെ പദ്ധതികളാണ്‌ കിഫ്‌ബി വഴി വകുപ്പ്‌ നടപ്പാക്കുന്നത്‌്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വകുപ്പ്‌ 9000 കോടിരൂപയുടെ പദ്ധതികളാണ്‌ നടപ്പിലാക്കിയത്‌. തൃശുര്‍ ജില്ലയ്‌ക്കായി 618.77 കോടിരൂപ നീക്കിവെച്ചു. ജല അതോറി്‌ററിയുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തുമെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന്‌ വകുപ്പ്‌ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ അജിയ ജയരാജന്‍ അധ്യക്ഷയായി. അഡ്വ. കെ. രാജന്‍ എം.എല്‍.എ. പ്രസിഡന്‍്‌റുമാരെ ആദരിച്ചു. കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ്‌ മെമ്പര്‍ അഡ്വ. വി. മുരുകദാസ്‌, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍സായ ഷീബ ബാബു, എം.എല്‍. റോസി, പി. സുകുമാരന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജല അതോറിറ്റി ചീഫ്‌ എഞ്ചിനീയര്‍ പി.എന്‍. സ്വാമിനാഥന്‍, റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വര്‍ഗീസ്‌ കണ്ടംകുളത്തി സ്വാഗതവും, വിനു സി കുഞ്ഞപ്പന്‍ നന്ദിയും പറഞ്ഞു.

date