Skip to main content

സഹകാരി സംഗമവും സെമിനാറും നടന്നു

അറുപതിയഞ്ചാമത്‌ അഖിലേന്ത്യ സഹകരണവാരാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ജില്ലാ തല സഹകാരി സംഗമവും സെമിനാറും സി.എന്‍.ജയദേവന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന്‌ സമാഹരിച്ച 11034393 രൂപ സി.എന്‍.ജയദേവന്‍ എ.പിക്ക്‌ കൈമാറി. വാരാഘോഷത്തോടനുബന്ധിച്ച്‌ സ്‌ക്കൂള്‍, കോളജ്‌ തലത്തില്‍ നടന്ന പ്രബന്ധ, പ്രസംഗ മത്സരങ്ങളിലെ ജില്ലാ, താലൂക്ക്‌ വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ ബാങ്ക്‌ ജനറല്‍ മാനേജര്‍ ഡോ.എം.രാമനുണ്ണി നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ സഹകരണത്തിലുടെ ജൈവകൃഷിയും ചെലവ്‌ രഹിത കൃഷിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൃഷി വകുപ്പ്‌ സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഡോ.വിവന്‍സി പ്രബന്ധം അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍ പി.സി.അനില്‍കുമാര്‍ മോഡറേറ്ററായി. കെ.മുരളീധരന്‍, ജോസഫ്‌ ചാലിശ്ശേരി, കെ.ജി.ശിവാനന്ദന്‍, ബിന്ദു ഗിരീഷ്‌, സുകു.കെ.ഇട്ടേശ്യന്‍, എ.എസ്‌.സുരേഷ്‌ ബാബു, ജോസഫ്‌ പൂമല, എസ്‌. സുഷമ, ബൈജി.സി.വര്‍ഗീസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഷാലി ടി.നാരായണന്‍ സ്വാഗതവും ഡെപ്യൂട്ടി രജിസ്‌ട്രാര്‍ കെ.എസ്‌. ജയപ്രകാശ്‌ നന്ദിയും പറഞ്ഞു. സഹകരണ വകുപ്പ്‌, തൃശുര്‍ ജില്ലാ സഹകരണ ബാങ്ക്‌, തൃശൂര്‍ ജില്ലാ സഹകരണ വിദ്യാഭാസ ഏകോപന സമിതി, തൃശുര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌.

date