Skip to main content

പോലീസ് സേനാംഗങ്ങളുടെ പാസിങ്ങ്  ഔട്ട് പരേഡ് ഇന്ന് (വെളളിയാഴ്ച) പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍

 

 കേരളാ ആംഡ് പോലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡ് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ ഇന്ന് (നവംബര്‍ 16) നടക്കും. 318 പേരാണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്.

രാവിലെ ഏഴ് മുപ്പതിന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍, ഐ.ജി. ഇ.ജെ. ജയരാജ്, ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദ്.കെ, കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.ജി.സൈമണ്‍ എന്നിവര്‍ പങ്കെടുക്കും.

പി.എന്‍.എക്സ്. 5086/18

date