വായ്പകള്‍ക്ക് അപേക്ഷിക്കാം
എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളായ കെസ്രു, ജോബ് ക്ലബുകള്‍ മുഖേന വായ്പകള്‍ക്ക് അപേക്ഷിക്കാം. 21നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കെസ്രു സ്കീം മുഖേന പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. 20%സര്‍ക്കാര്‍ സബ്സിഡി അനുവദിക്കും. അപേക്ഷിക്കാനുള്ള വാര്‍ഷിക പരിധി 1ലക്ഷം രൂപ. 2മുതല്‍ 5 വരെ അംഗങ്ങള്‍ക്ക് ജോബ് ക്ലബില്‍ 10 ലക്ഷംരൂപ വരെ ലോണ്‍ അനുവദിക്കും. 25% സബ്സിഡി അനുവദിക്കും. അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രായ പരിധി 21-45 നും മധ്യേ. പട്ടിക ജാതി/വര്‍ഗ , ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ അഞ്ചു വര്‍ഷം ഇളവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം ഇളവും അനുവദിക്കും. അപേക്ഷാഫോറം കൊയിലാണ്ടി ടൗണ്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ലഭിക്കും.ഫോണ്‍ -0496-2630588
- Log in to post comments