Skip to main content

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: ഓപ്ഷൻ സമർപ്പണം നവംബർ 22 വരെ

 

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2018-19 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഓൺലൈനായി www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ 22ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.  ഫോൺ: 0471-2560362/63/64/65.

പി.എൻ.എക്സ്. 5147/18

date