Skip to main content

വിജ്ഞാന്‍ സാഗര്‍ പാര്‍ക്ക്‌ അടുത്ത വര്‍ഷം ജനുവരിയില്‍ തുറക്കും : ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌

രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ ശാസ്‌ത്ര സാങ്കേതിക പാര്‍ക്ക്‌ ജനുവരിയില്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു നല്‍കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ മേരി തോമസ്‌. ജില്ലാ ആസൂത്രണ സമിതിയില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ക്കിലെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും 25 ലക്ഷം വീതവും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 5 ലക്ഷം രൂപ വീതവും ഗ്രാമപഞ്ചായത്തുകള്‍ 1 ലക്ഷം രൂപ വീതവും നല്‍കും. യോഗത്തില്‍ താന്ന്യം, വരന്തരപ്പിള്ളി, കാറളം പഞ്ചായത്തുകളിലെ 2019-20 വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു. 22 ഗ്രാമപഞ്ചായത്തുകളിലെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതികളും യോഗം അംഗീകരിച്ചു. ജലവിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട ജലരക്ഷ ജീവ രക്ഷ, ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ക്യാന്‍സര്‍ രോഗനിര്‍ണ്ണയവും തുടര്‍ ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുന്ന കാന്‍-തൃശൂര്‍ പദ്ധതി, പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനുള്ള ദുരന്തനിവാരണ ജീവന്‍ രക്ഷാ ടീം രൂപീകരണം, കുട്ടികള്‍ക്ക്‌ നീന്തല്‍, അത്‌ലറ്റിക്‌സ്‌ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കല്‍ ലക്ഷ്യമിട്ടുള്ള കളിത്തട്ട്‌ പദ്ധതി, ജില്ലയിലെ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ, പുനരധിവാസം, പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള വയോജന സൗഹൃദ ജില്ല പദ്ധതി, ജില്ലയിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തല്‍ ലക്ഷ്യമിട്ടുള്ള ബാലസൗഹൃദ ജില്ല പദ്ധതി, ജില്ലയില്‍ പാല്‍, മാംസം എന്നിവയുടെ ഉല്‌ാദനത്തില്‍ സ്വയംപര്യപ്‌തത ലക്ഷ്യമിട്ടുള്ള സംയോജിത ഫാം മാനേജ്‌മെന്‍്‌റ്‌ പദ്ധതി, ജില്ലയെ തരിശുരഹിതമാക്കുന്നതിനുള്ള തരിശുരഹിത തൃശൂര്‍ എന്നീ സംയുക്ത പ്രോജക്ടുകള്‍ക്ക്‌ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കി. കുന്നംകുളം നഗരസഭയുടെ അയ്യന്‍കാളി നഗരസഭ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.69 കോടിരൂപയുടെ ലേബര്‍ ബജറ്റും കര്‍മ്മപദ്ധതിയും, 6.8 കോടിരൂപയുടെ സപ്ലിമെന്‍്‌ററി ലേബര്‍ ബജറ്റും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കി. മാടക്കത്തറ ഗ്രാമപഞ്ചായത്തിന്‍െ്‌റ നീര്‍ത്തട വികസന മാസ്‌റ്റര്‍ പ്ലാനും യോഗം അംഗീകരിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍. സുധാകരന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടി.ആര്‍. മായ തുടങ്ങിയവര്‍ പങ്കെടുത്തു.

date