Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം ചിപ്പൻചിറയിൽ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയുള്ള വാഹന ഗതാഗതം ഡിസംബർ 12 വൈകിട്ട് ആറ് മണി മുതൽ 13ന് വൈകിട്ട് ആറ് മണി വരെ നിരോധിച്ചു.  തെങ്കാശി ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പേകേണ്ട വാഹനങ്ങൾ ചിപ്പൻചിറ പാലത്തിന് തൊട്ടുമുൻപ് വലത്തോട്ട് തിരിഞ്ഞ് മൈലമൂട് ജംഗ്ഷൻ-പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് വഴി പോകണം.  തിരുവനന്തപുരം ഭാഗത്ത് നിന്നും തെങ്കാശിയിലേക്ക് പോകേണ്ട വാഹനങ്ങൾ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ മുൻപിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഭരതന്നൂർ ജംഗ്ഷൻ എക്‌സ്‌സർവീസ് കോളനി വഴി പോകണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പി.എൻ.എക്സ്. 5473/18

date