Skip to main content

സൗജന്യ സെമിനാര്‍ 

ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സചേഞ്ച്‌ ഒഡ്‌പെക്കുമായി സഹകരിച്ച്‌ നഴ്‌സുമാര്‍ക്ക്‌ യു കെ യില്‍ തൊഴിലിനൊപ്പം പഠനത്തിനും സാഹചര്യമൊരുക്കുന്ന 3 വര്‍ഷം ദൈര്‍ഘ്യമുളള പരിശീലന പരിപാടി പരിചയപ്പെടത്തുന്ന സൗജന്യ സെമിനാര്‍ ഡിസംബര്‍ 22 രാവിലെ 10 ന്‌ ചെമ്പൂക്കാവ്‌ സെന്‍ട്രല്‍ ഹോട്ടലില്‍ നടത്തും. നഴ്‌സിങ്ങില്‍ ഡിഗ്രി / ഡിപ്ലോമ പൂര്‍ത്തിയാക്കിയവരും പഠിക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സചേഞ്ചില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര്‌ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2331016, 8078116980, 9446503718.

date