Skip to main content

സപ്ലൈകോ ക്രിസ്മസ് വിപണി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും (13.12.2018)

 

സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് തുടക്കമാകും.  ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും.  സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്പന നടത്തും.

വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്.  ബ്രാൻഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.  ഫെയർ ഈ മാസം 24 വരെ പ്രവർത്തിക്കും.  സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ നാളെ മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്രിസ്മസ് മാർക്കറ്റുകളായി പ്രവർത്തിക്കും.  സപ്ലൈകോയുടെ മറ്റെല്ലാ വിപണന ശാലകളും ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ ഇടവേളയില്ലാതെയും പ്രവർത്തിക്കും.  ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങൾ എന്നിവ മിതമായ വിലയിൽ ക്രിസ്മസ് ഫെയറുകൾ വഴി നൽകുവാനും സപ്ലൈകോ തയ്യാറായിട്ടുണ്ട്.

പി.എൻ.എക്സ്. 5483/18

date