Skip to main content

ഖാദി ഗ്രാമസൗഭാഗ്യ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ അഞ്ച്)

തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ആരംഭിക്കുന്ന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പുതിയ ഖാദി ഗ്രാമസൗഭാഗ്യ വില്പനശാലയുടെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഏതു തലമുറയ്ക്കും അനുയോജ്യമായതും വ്യത്യസ്തവുമായ ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ ഈ വില്പനശാലയില്‍ ലഭിക്കും. കൂടാതെ ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ലഭ്യമാണ്.

പി.എന്‍.എക്‌സ്.4215/17

date