സര്‍ഫാസി നിയമം : നിയമസഭ അഡ്ഹോക്ക് കമ്മിറ്റി യോഗം 15 ന്
സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എസ് ശര്‍മ്മ എംഎല്‍എ ചെയര്‍മാനായുളള നിയമസഭാ അഡ്ഹോക്ക് കമ്മിറ്റി ജനുവരി 15 രാവിലെ 11.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സമിതി, ജില്ലയിലെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമമനുസരിച്ച് ജപ്തി നടപടി നേരിടുന്നവര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട രേഖാമൂലമുള പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരളനിയമസഭ, വികാസ് ഭവന് പി ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ വഴിയും table@niyamasabha.nic.in. എന്ന ഇ-മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2512524.
- Log in to post comments