ഭാഷാവബോധപരിപാടി
ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ഓഫീസര്‍മാര്‍ക്കായി ഭാഷാവബോധപരിപാടി നാളെ (ജനുവരി 14) രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്യും. അനില്‍ അക്കര എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (ഔദ്യോഗികഭാഷ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ എസ് റാണി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുക്കും. ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ പ്രഭാഷണവും ഭാഷാവിദഗ്‌ധന്‍ ആര്‍ ശിവകുമാര്‍ വിഷയാവതരണവും നടത്തും. എ അജിത് പ്രസാദ് കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തില്‍ മാര്‍ഗ്ഗരേഖകള്‍ നല്‍കും. വൈകീട്ട് 3 ന് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ എസ് റാണി കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നയിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും എഡിഎം സി ലതിക നന്ദിയും പറയും.
- Log in to post comments