Skip to main content

എറണാകുളം അറിയിപ്പുകള്‍1

മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവിലേക്ക്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിസും അതിന്റെ  ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്) ഫെലോഷിപ്പ് 22000/ മാസം (ഏകീകരിച്ചത്) മൂന്ന് വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി-സി.എസ്.ഐ.ആര്‍ ജെ.ആര്‍.എഫ്  ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജനുവരി 24 ന് മുമ്പ് ലഭിക്കണം. ഇ-മെയില്‍/മൊബൈല്‍ നമ്പരും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. അപേക്ഷ നല്‍കുന്നതിനുളള വിലാസം ഡോ.ഇ.എം.മുഹമ്മദ് , എമറിറ്റസ്  സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ്, എറണാകുളം പിന്‍-682011.

സര്‍ട്ടിഫിക്കറ്റ് ഇന്‍  മാനേജ്‌മെന്റ് ഓഫ്
ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്

കൊച്ചി: മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്കുളള അഡ്മിഷന്‍ തുടരുന്നു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

സിറ്റിങ് 22-ന്
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണത്തിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്നും കര്‍ഷക സംഘടനകളില്‍ നിന്നും വിവരശേഖരണത്തിനായി സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷനായ കേരള കര്‍ഷക ക്ഷേമനിധി ബില്‍ സെലക്ട് കമ്മിറ്റി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റിംഗ് നടത്തുന്നു. ആലപ്പുഴ ജില്ലയിലെ സിറ്റിംഗ് 22 ന് രാവിലെ 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date