Skip to main content

പ്രളയ പുനര്‍നിര്‍മ്മാണം :  ചാലക്കുടി അദാലത്ത്‌ 13 പരാതികള്‍ തീര്‍പ്പാക്കി

പ്രളയെത്ത തുടര്‍ന്ന്‌ നാശം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച കേസുകളില്‍ ചാലക്കുടിയില്‍ താലൂക്ക്‌്‌ തല അദാലത്ത്‌ നടത്തി. റവന്യൂവകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചാലക്കുടി നഗരസഭാ ജൂബിലി ഹാളിലാണ്‌ അദാലത്ത്‌ സംഘടിപ്പിച്ചത്‌. ചാലക്കുടി താലൂക്കില്‍പെട്ട 8 വില്ലേജിലെ തര്‍ക്കം നിലനില്‍ക്കുന്ന 67 കേസുകളാണ്‌ അദാലത്ത്‌ ഏര്‍പ്പടുത്തിയത്‌. ഹാജരായ 41 പേരില്‍ നിന്നും 27 കേസുകളാണ്‌ അദാലത്തില്‍ പരിഗണിച്ചത്‌. എല്ലാകക്ഷികളും ഹാജരായ 17 കേസുകളില്‍ 13 കേസുകള്‍ പരിഹരിച്ചു. 3 കേസുകള്‍ പിന്നീട്‌ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കല്ലൂര്‍ തെക്കുംമുറി വില്ലേജില്‍ നിന്നുള്ള ഒരു കേസ്‌ വില്ലേജില്‍ തന്നെ ഒത്തുതീര്‍പ്പായി. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 4 ലക്ഷം രൂപയാണ്‌ സഹായധനം അനുവദിച്ചത്‌. പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണം നടത്താന്‍ സാധിക്കാതെ തര്‍ക്കങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌്‌ തര്‍ക്ക പരിഹാരത്തിനായി അദാലത്ത്‌ സംഘടിപ്പിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്‌. സബ്‌ ജഡ്‌ജി കെ പി ജോയ്‌ (സെക്രട്ടറി ഡി.എല്‍.എസ്‌.എ), മെമ്പര്‍ കൗണ്‍സില്‍ എന്‍.ഒ സേവ്യര്‍, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) കെ ഹുസൈന്‍, ചാലക്കുടി തഹസില്‍ദാര്‍ എന്‍ ഒ രാജു, വിവിധ വില്ലേജ്‌ ഓഫീസര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date