Skip to main content

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം :  ആലോചനയോഗം ചേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം സംബന്ധിച്ച ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുളള ആലോചനയോഗം കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്‌ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ എന്നിവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. ജനുവരി 27 നാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്‌. വൈകീട്ട്‌ നാലു മണിയോടെ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ പരിപാടിക്കു ശേഷം 5.15 ന്‌ തിരിച്ച്‌ പോകും. ആലോചന യോഗത്തില്‍ ഐജി എം ആര്‍ അജിത്‌കുമാര്‍, സിറ്റി കമ്മീഷണര്‍ യതീഷ്‌ ചന്ദ്ര, റൂറല്‍ എസ്‌ പി പുഷ്‌ക്കരന്‍, മേയര്‍ അജിത വിജയന്‍, ആര്‍ഡിഒ മാരായ ഡോ. റെജില്‍, പി കെ സാനു, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സംഘാടകര്‍ എന്നിവര്‍ പങ്കെടുത്തു.
 

date