Skip to main content

ഉപതിരഞ്ഞെടുപ്പ:് എൽ.ഡി.എഫ് 15 ഉം യു.ഡി.എഫ് 12 ഉം ആർ.എം.പി ഒന്നും സ്വതന്ത്രർ രണ്ടും സീറ്റുകൾ നേടി

 

സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 15 ഉം  യു.ഡി.എഫ് 12 ഉം ആർ.എം.പി ഒന്നും സ്വതന്ത്രർ രണ്ടും സീറ്റുകൾ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

എൽ.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: കൊല്ലം - ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് - പെരുമൺ ഡിവിഷൻ - ഗീതാ ബാലകൃഷ്ണൻ - 1055, പത്തനംതിട്ട - റാന്നി ഗ്രാമ പഞ്ചായത്ത് - പുതുശേരിമല പടിഞ്ഞാറ് - സുധാകുമാരി - 55, ആലപ്പുഴ - കായംകുളം മുനിസിപ്പാലിറ്റി - എരുവ - സുഷമ അജയൻ - 446, കൈനകരി ഗ്രാമപഞ്ചായത്ത് - ഭജനമഠം - ബീനാ വിനോദ് - 105, എറണാകുളം - കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - വൈറ്റില ജനത - ബൈജു യേശുദാസ് - 58, തൃശൂർ - ചാഴൂർ ഗ്രാമ പഞ്ചായത്ത് - കോലോത്തുംകടവ് - അനുഷാ സുനിൽ - 208, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് - വിളക്കുമാടം - സജീഷ്. സി. ജി - 354, പാലക്കാട് - തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് - കറുകപുത്തൂർ - ടി.പി.സലാമു - 248, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് - ലില്ലി - അംബിക. പി - 46, മലപ്പുറം - തിരൂർ ബ്ലോക്ക് പഞ്ചായത്ത് -പുറത്തൂർ - സി.ഒ. ബാബുരാജ് - 265, കോഴിക്കോട് - പുതുപ്പാടി ഗ്രാമ പഞ്ചായത്ത് - വെസ്റ്റ് കൈതപ്പൊയിൽ - രാകേഷ്. പി. ആർ - 187, കോട്ടൂർ ഗ്രാമ പഞ്ചായത്ത് - നരയംകുളം - ശ്രീനിവാസൻ മേപ്പാടി - 299, കണ്ണൂർ - കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് - എളമ്പാറ - ആർ.കെ.കാർത്തികേയൻ - 269, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി - കാവുമ്പായി - ഇ.രാജൻ - 245, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് - വെള്ളാംഞ്ചിറ - കെ.മോഹനൻ - 639.

യു.ഡി.എഫ് വിജയിച്ചവ: തിരുവനന്തപുരം - കള്ളിക്കാട് ഗ്രാമപഞ്ചായത്ത് - ചാമവിളപ്പുറം - സദാശിവൻ കാണി - 145, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് - പ്ലാമ്പഴിഞ്ഞി - റ്റി.പ്രഭ - 193, ആലപ്പുഴ - കരുവാറ്റ ഗ്രാമപഞ്ചായത്ത് - നാരായണ വിലാസം - സുകുമാരി - 108, കോട്ടയം - നീണ്ടൂർ ഗ്രാമപഞ്ചായത്ത് - കൈപ്പുഴ പോസ്റ്റാഫീസ് - ഷിബു ചാക്കോ - 17, എറണാകുളം - ഒക്കൽ ഗ്രാമപഞ്ചായത്ത് - ചേലാമറ്റം - ജീനാ ബെന്നി - 60, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് - പ്ലാമുടി - ബിൻസി എൽദോസ് - 14, കുന്നുകര ഗ്രാമപഞ്ചായത്ത് - കുന്നുകര ഈസ്റ്റ് - ലിജി ജോസ് - 328, പാലക്കാട് - പാലക്കാട് മുനിസിപ്പാലിറ്റി - കൽപ്പാത്തി - വിബിൻ.പി.എസ്സ് - 421, അഗളി ഗ്രാമ പഞ്ചായത്ത് - പാക്കുളം - ജയറാം - 14, മലപ്പുറം - വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് - ചെമ്പ്രശ്ശേരി - റ്റി.എച്ച്. മൊയ്തീൻ - 311, കോഴിക്കോട് - താമരശ്ശേരി ഗ്രാമപഞ്ചായത്ത് - പള്ളിപ്പുറം - എൻ.പി.മുഹമ്മദലി മാസ്റ്റർ - 369, വയനാട് - നെ•േനി ഗ്രാമപഞ്ചായത്ത് - മംഗലം - കെ.സി.പത്മനാഭൻ - 161.

ആർ.എം.പി വിജയിച്ചത് - കോഴിക്കോട് - ഒഞ്ചിയം ഗ്രാമപഞ്ചായത്ത് - പുതിയോട്ടുംകണ്ടി - പി. ശ്രീജിത്ത് - 308. 

സ്വതന്ത്രർ വിജയിച്ചവ: ആലപ്പുഴ - ആലപ്പുഴ മുനിസിപ്പാലിറ്റി - ജില്ലാകോടതി - ബി. മെഹബൂബ് - 524, മലപ്പുറം - കാവനൂർ ഗ്രാമപഞ്ചായത്ത് - ഇളയൂർ - ഷാഹിന - 40.

വൈറ്റിലജനത, ലില്ലി, പുറത്തൂർ എന്നീ വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ചാമവിളപ്പുറം, നാരായണവിലാസം, കൈപ്പുഴ പോസ്റ്റോഫീസ്, പ്ലാമുടി, മംഗലം വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.  ജില്ലാക്കോടതി, ഇളയൂർ വാർഡുകൾ യുഡിഎഫിൽ നിന്നാണ് സ്വതന്ത്രർ നേടിയത്. എൽഡിഎഫ് - 17 യുഡിഎഫ് - 12 ആർഎംപി - 1 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.

പി.എൻ.എക്സ്. 596/19

date