Post Category
അബ്കാരി ക്ഷേമനിധി സ്കോളർഷിപ്പ് വിതരണം 20 ന് കോഴിക്കോട്ട്
അബ്കാരി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2017-18 അദ്ധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പും സ്വർണ്ണ നാണയ വിതരണവും ലാപ്ടോപ്പ് വിതരണവും 2014-15 വർഷത്തെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസം-സുരക്ഷാ സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപനവും ഫെബ്രുവരി 20 ന് രാവിലെ 10.30 ന് കോഴിക്കോട് ടൗൺ ഹാളിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. ഡോ.എം.കെ.മൂനീർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്. 612/19
date
- Log in to post comments