Skip to main content

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) കോഴിക്കോട്ട്

സർക്കാരിന്റെ ആയിരം ദിനാഘോഷം

 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക്  ഇന്ന് ( ഫെബ്രുവരി 20) കോഴിക്കോട് ബീച്ചിൽ തുടക്കമാകും.  വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ സ്വാഗതം പറയും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുക്കും. 

ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകിട്ട് മൂന്നുമുതൽ പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന 'ദ്രാവിഡ ബാൻഡ്' സംഗീതപരിപാടി നടക്കും. രാത്രി ഏഴുമുതൽ പ്രശസ്ത ഗായകൻ ഹരിഹരൻ നയിക്കുന്ന 'ഗസൽ സന്ധ്യ'യും അരങ്ങേറും.  ഏഴു ദിവസം നീളുന്ന പരിപാടിയോടനുബന്ധിച്ച്  ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ വിവിധ വകുപ്പുകളുടെയും മിഷനുകളുകളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കലാപരിപാടികളും വികസനസെമിനാറുകളും സംഘടിപ്പിക്കും. 

എല്ലാ ജില്ലകളിലും 1000 ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളും വിവിധ വകുപ്പുകളുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. പരിപാടികളുടെ സംസ്ഥാനതല സമാപനം 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്സ്. 639/19

date