Skip to main content

ആയിരം ദിനത്തില്‍   നവോത്ഥാന ദൃശ്യ സംഗീതിക

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പുലവാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക്‌ ആദരവ്‌. തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ ഇന്ന്‌ (ഫെബ്രുവരി 23) വൈകീട്ട്‌ 6.30 നാണ്‌ തിരുവനന്തപുരം ഭാരത്‌ ഭവനാണ്‌ ജവാന്മാര്‍ക്ക്‌ ആദരവ്‌ അര്‍പ്പിച്ച്‌ സംഗീതപരിപാടിയ്‌ക്ക്‌ തുടക്കമിടുന്നത്‌. നവോത്ഥാന ദൃശ്യ സംഗീതിക എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന ഇന്‍സ്‌ട്രുമെന്റല്‍ സംഗീതകലാപരിപാടിയില്‍15 കലാകാരന്മാര്‍ അണിനിരക്കും. ഒമ്പതിനം സംഗീത ഉപകരണങ്ങളുപയോഗിച്ച്‌ 24 പാട്ടുകളാണ്‌ അവതരിപ്പിക്കുക. ഇതില്‍ നവോത്ഥാന കാലത്തെ പ്രതിനിധീകരിച്ച്‌ മൂന്ന്‌ പാട്ടുകളാണുള്ളത്‌. വിവരണം വീഡിയോവിലൂടെ പ്രദര്‍ശിപ്പിച്ച്‌, വരികള്‍ ചുറ്റിലും എല്‍.ഇ. ഡി സ്‌ട്രിപ്പ്‌ വെച്ച്‌ ഗ്രാഫിക്‌ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ദേശീയപ്രക്ഷോഭണവും ഇതേ രീതിയില്‍ അവതരിപ്പിക്കും. തുടര്‍ന്നാണ്‌ സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ക്ഷേമപദ്ധതികളും പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ച്‌ പാട്ടുകള്‍ അവതരിപ്പിക്കുക. സര്‍ക്കാരിന്റെ ഓരോ വകുപ്പിന്റെയും ജനകീയ പ്രവര്‍ത്തനവും മന്ത്രിമാര്‍ നടപ്പിലാക്കുന്ന പുരോഗമനവും പ്രചോദനം നല്‍കുന്നതുമായ പ്രവര്‍ത്തനങ്ങളും പരിപാടിയ്‌ക്ക്‌ വിഷയമാകും. രണ്ടര മണിക്കൂറാണ്‌ പരിപാടിയുടെ ദൈര്‍ഘ്യം.

date