Skip to main content

ലാലൂരില്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ സന്ദര്‍ശനം നടത്തി

ലാലൂരിലെ മാലിന്യ നിക്ഷേപ പ്രദേശം ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ സന്ദര്‍ശിച്ചു. ലാലൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ആധുനിക മാലിന്യ പ്ലാന്‍്‌റ്‌ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ചീഫ്‌ സെക്രട്ടറിയുടെ സന്ദര്‍ശനം. പ്രദേശവാസികളുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം പ്ലാന്റിന്റെ കാര്യക്ഷമതയെ സംബന്ധിച്ച്‌ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ പോലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ തുടങ്ങിയവരും സംബന്ധിച്ചു.

date