Skip to main content

തിരഞ്ഞെടുപ്പ് ക്രമീകരണം: സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

കാക്കനാട്: ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ വിവിധ താലൂക്കുകള്‍ക്ക് കീഴിലെ വില്ലേജ് ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

ഒരു സെക്ടറില്‍ 10 പോളിംഗ് ബൂത്തുകള്‍ ഉണ്ടാകും. 10ല്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഉള്ള സെക്ടറുകളില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരെയും നിയോഗിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരുടെ കടമകള്‍, വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം, വി.വി പാറ്റ് പരിചയപ്പെടുത്തല്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നതുമുതല്‍ അതാത് പ്രദേശത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും സെക്ടറല്‍ ഓഫീസര്‍മാരാണ്. 

date