Skip to main content

ടെക്കികൾ പറയുന്നു,  'ഞങ്ങൾ വോട്ട് പാഴാക്കില്ല'

 

കാക്കനാട്: കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം ഇൻഫോപാർക്കിൽ നടത്തിയ വോട്ടർ ബോധവൽകരണ പരിപാടിയിൽ ടെക്കികൾ ഒന്നടങ്കം പറഞ്ഞു - 'ഞങ്ങൾ വോട്ട് പാഴാക്കില്ല' .

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻറ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ സ്വീപ്പിന്റെ ഭാഗമായി ഇൻഫോപാർക്കിൽ  നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ അവർ സജീവമായി പങ്കെടുക്കുകയും സംശയ നിവാരണം വരുത്തുകയും ചെയ്തു.  

മോക് വോട്ടിങ്ങിനും ആവേശകരമായ സ്വീകരണം ലഭിച്ചു.  ഓരോരുത്തരും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തി.

വോട്ടിങ്  കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് സംവിധാനം എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു.   

ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നൽകി.  ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്ങ് , അസി. കളക്ടർ പ്രാഞ്ജാൽ പാട്ടീൽ ലഹേൻ സിങ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബീന പി.ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

date