Skip to main content

ഡീഫെയ്‌സ്‌മെന്റ്‌ പുരോഗമിക്കുന്നു : ഇതുവരെ ജില്ലയില്‍ 9704 സാമഗ്രികള്‍ നീക്കി

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ ജില്ലയില്‍ ഇതുവരെ 9704 സാമഗ്രികള്‍ ഡിഫെയ്‌സ്‌മെന്റിലൂടെ നീക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. പ്ലാസ്റ്റിക്‌ നിര്‍മ്മിത ഫ്‌ളസുകളുടെ ഉപയോഗം ഹൈക്കോടതി നിരോധിച്ചതിനാല്‍ ഇത്തരം സാമഗ്രികള്‍ സ്ഥാപിക്കുന്നത്‌ കോടതിലയക്ഷ്യമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കും. പൊതുനിരത്തുകളില്‍ ചിഹ്നങ്ങള്‍ വരയ്‌ക്കുന്നതും എഴുതുന്നതും നിയമലംഘനമായി കണക്കാക്കി 1984 ലെ പൊതുസ്വത്ത്‌ നാശനഷ്‌ടപ്പെടുത്തുന്നത്‌ തടയല്‍ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. റോഡ്‌ സുരക്ഷാനിയമത്തിന്റെലംഘനമായും ഇത്‌ കണക്കാക്കുമെന്ന്‌ കളക്‌ടര്‍ അറിയിച്ചു.
ഇതുവരെ 13 നിയോജകമണ്‌ഡലങ്ങളിലായി 14 ചുമരെഴുത്തുകള്‍, 8908 പോസ്റ്ററുകള്‍, 460 ബാനര്‍ / ഫ്‌ളക്‌സുകള്‍, 322 കൊടികള്‍ എന്നിവയാണ്‌ ഇതുവരെ നീക്കിയത്‌. 

date