Skip to main content

പി.ആർ.ഡി ഡയറക്ടർ അനുശോചിച്ചു

 

മുൻ പി.ആർ.ഡി ഡയറക്ടറും ഔദ്യോഗികഭാഷാ സ്‌പെഷ്യൽ ഓഫീസറുമായിരുന്ന വി.കെ. നാരായണന്റെ നിര്യാണത്തിൽ ഐ&പി.ആർ.ഡി. ഡയറക്ടർ സുഭാഷ്. റ്റി.വി അനുശോചിച്ചു.

പി.ആർ.ഡി പ്രസിദ്ധീകരണങ്ങളുൾപ്പെടെ ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും ശൈലിയും നിലവാരവും മെച്ചപ്പെടുത്തുന്നതിലും ഭാഷാശുദ്ധി ഉറപ്പു വരുത്തുന്നതിലും വലിയ പങ്ക് വഹിച്ച അദ്ദേഹം ഭരണഭാഷ എന്ന നിലയിൽ മലയാളത്തെ കൂടുതൽ സജ്ജമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ആത്മാർത്ഥമായ പരിശ്രമം നടത്തിയ വ്യക്തിയാണെന്ന് അനുശോചന സന്ദേശത്തിൽ പി.ആർ.ഡി. ഡയറക്ടർ പറഞ്ഞു.

പി.എൻ.എക്സ്. 984/19

date