Skip to main content

വോട്ടർമാർക്ക് ഉപയോഗിക്കാം 12 തിരിച്ചറിയൽ രേഖകൾ

ലോക്സഭാ തെരഞ്ഞടുപ്പിൽ വോട്ടർമാർക്ക് 12 വിവിധയിനം തിരിച്ചറിയൽ രേഖകൾ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഉപയോഗപ്പെടുത്താം. വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവ്വീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്നവ), ഫോട്ടോ പതിച്ച് പാസ് ബുക്ക് (സഹകരണബാങ്ക് ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്നവ), പാൻകാർഡ്, സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്), ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ (എം.പി, എം.എൽ., എം.എൽ.സി എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്), ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും വോട്ടുചെയ്യുന്നതിനായി ഉപയോഗപ്പെടുത്താം. ഫോട്ടോ പതിച്ച വോട്ടർസ്ലിപ് സമ്മതിദാന കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗികരേഖയല്ല. വോട്ടർ സ്ലിപ്പ് സമ്മതിദായകന് മാർഗ്ഗനിർദേശം നൽകുന്നതിന് വേണ്ടി മാത്രമാണ്

date