Skip to main content

മൂന്നാം ഘട്ട ചെലവ് പരിശോധന നടന്നു

തൃശൂർ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ മൂന്നാം ഘട്ട ചെലവ് പരിശോധന നടന്നു. വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ ചെലവ് നിരീക്ഷകൻ എസ് രംഗരാജന്റെ നേതൃത്വത്തിലാണ് കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ പരിശോധന നടന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഏപ്രിൽ 18 വരെയുള്ള സ്ഥാനാർഥികളുടെ ചെലവ് കണക്കുകൾ നിരീക്ഷകനു മുമ്പാകെ സമർപ്പിച്ചു. ടി.എൻ. പ്രതാപൻ (.എൻ.സി)- 34,21,815, രാജാജി മാത്യു തോമസ് (സി.പി.) - 50,27,717 രൂപ, സുരേഷ് ഗോപി (ബി.ജെ.പി) - 45,12,157 രൂപയും, ടി.സി. നിഖിൽ (ബി.എസ്.പി) - 1,76,673 രൂപ എന്നിങ്ങനെയാണ് ചെലവ് കണക്കുകൾ നൽകിയത്. അതിനു ശേഷം നടന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് പരിശോധനയിൽ സോനുവിന് 1,39,698, കെ.പി. പ്രവീണിന് 1,00,545, എൻ.ഡി വേണുവിന് 1,07,525 രൂപയും, സുവിത്തിന് 12,500 രൂപയും ചെലവായതായും കണ്ടെത്തി

date