Post Category
ലോക രോഗപ്രതിരോധ വാരാചരണം ഏപ്രിൽ 30 വരെ
ലോക രോഗപ്രതിരോധ വാരാചരണം ഏപ്രിൽ 30ന് സമാപിക്കും. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ചാണ് വാരാചരണം. 'വാക്സിനുകൾ ഫലപ്രദം, നമ്മൾ സുരക്ഷിതരാണ്' എന്നതാണ് ഈ വർഷത്തെ സന്ദേശം.
വാക്സിനുകളെക്കുറിച്ചുള്ള അവബോധം ഉയർത്തുക, ആഗോള വ്യാപകമായും പ്രാദേശികമായും കുട്ടികളുടെ ആരോഗ്യത്തിൽ വാക്സിനുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദ്യാഭ്യാസം നൽകുക, രോഗ പ്രതിരോധ രംഗത്തുള്ള പുരോഗതിക്ക് പ്രാമുഖ്യം നൽകുക, ആരോഗ്യ സംരക്ഷണത്തിന് യഥാസമയത്തുള്ള രോഗപ്രതിരോധമാണ് ശക്തമായ അടിത്തറയെന്ന് ബോധവൽക്കരണം നൽകുക എന്നിവയാണ് ഉദ്ദേശലക്ഷ്യങ്ങൾ.
പി.എൻ.എക്സ്. 1169/19
date
- Log in to post comments