Skip to main content

15 തദ്ദേശ വാര്‍ഡുകളില്‍  ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയം'ഭരണ വാര്‍ഡുകളില്‍ 2018 ജനുവരി 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും മലപ്പുറം പൊന്നാനി നഗരസ'യിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.

      മാതൃകാപെരുമാറ്റച്ചട്ടം ഡിസംബര്‍ 13ന്  നിലവില്‍ വന്നു.  പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 28. വോട്ടെടുപ്പ് ജനുവരി 11 രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന്  അവസാനിക്കും. 12ന്  രാവിലെ 10 മണിക്കാകും വോട്ടെണ്ണല്‍ ആരംഭിക്കുക.

      ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ്  എന്ന ക്രമത്തില്‍. തിരുവനന്തപുരം-ആര്യങ്കോട്- മൈലച്ചല്‍, നഗരൂര്‍-നഗരൂര്‍, കൊല്ലം-പടിഞ്ഞാറേ കല്ലട- വിളന്തറ, നെടുവത്തൂര്‍- തെക്കുംപുറം, കൊറ്റങ്കര-മാമ്പുഴ, കോട്ടയം- വാകത്താനം- മരങ്ങാട്, ഇടുക്കി- കൊന്നത്തടി- മുനിയറ സൗത്ത്, പാലക്കാട്- കടമ്പഴിപ്പുറം- കോണിക്കഴി, വടക്കന്‍ഞ്ചേരി- മിച്ചാരംകോട്, മലപ്പുറം- പോത്തുകല്ല്- ഞെട്ടികുളം, തിരുവാലി- എ.കെ.ജി നഗര്‍, എടയൂര്‍- തിണ്ടലം, എറണാകുളം- ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം. 

പി.എന്‍.എക്‌സ്.5372/17

date