Skip to main content

ലൈഫ് സർട്ടിഫിക്കറ്റ്

മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് വഴി പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷനർമാരും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ/ബാങ്ക് മാനേജർ/ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ സഹിതം മെയ് 25 നകം സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട്-673006 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0495-2360720.

date