Skip to main content

എറണാകുളം അറിയിപ്പുകള്‍

ഏകദിന നേതൃത്വ പരിശീലന പരിപാടി

കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡന്റ് / സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായി  മെയ് 28-ന് വാടയ്ക്കല്‍ അക്ഷര നഗരിയിലെ കിംമ്പ് ക്യാമ്പസില്‍ ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ സഹകരണ പരിശീലകനായ കെ. വി. രാധാകൃഷ്ണനും (റിട്ട. ജോയിന്റ്
രജിസ്ട്രാര്‍), സ്ട്രസ്സ് മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി ഡോ. എലിസബത്ത് ഡൊമിനിക്കും ക്ലാസ്സുകള്‍ നയിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 27-ന്  മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 9447729772, 9497221291, 9037323239  നമ്പരുകളില്‍ ബന്ധപ്പെടുക.

മിനിമം വേതന ഉപദേശക സമിതി-തെളിവെടുപ്പ് 27-ന് 

കൊച്ചി: മീഡിയാ സെക്ടര്‍മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി    നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 27- ന് രാവിലെ 11 -ന്്  എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അഭ്യര്‍ഥിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ

കൊച്ചി: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് മുഖേന ലഭിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ തപാല്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും മെയ് 27-ന് രാവിലെ 10-ന് കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും.

സര്‍ട്ടിഫിക്കറ്റ് പരിശോധന

കാക്കനാട് : എറണാകുളം ജില്ലാ പി.എസ്.സിയില്‍ നിന്നും എല്‍പിഎസ്ടി, യുപിഎസ്ടി, നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളവരുടെ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റ് രേഖകളുടെയും പരിശോധന മെയ്  28, 29 തീയതികളില്‍ കാക്കനാട് എം.എ.എ.എം. പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍  വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി ബുക്കോ, അല്ലെങ്കില്‍ ജനനതീയതി തെളിയിക്കുന്നതിലേക്കായുള്ള മറ്റേതെങ്കിലും രേഖ, ഗസറ്റഡ് ഓഫീസറുടെ പക്കല്‍ നിന്നുള്ള മൂന്ന വര്‍ഷത്തില്‍ കുറയാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപത്രം എഴുതി സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്, സിവില്‍ സര്‍ജനില്‍ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ നിന്നുള്ള ജി.ഒ(പി)20/2011/പി ആന്റ് എ ആര്‍ ഒ തീയതി  30/06/2011 ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഫോമിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ,ജാതി സര്‍ട്ടിഫിക്കറ്റ് , നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നീ  രേഖകളുടെ അസ്സലും ഒരു പകര്‍പ്പും സഹിതം നേരിട്ടു ഹാജരാകണം. 28-ന് എല്‍.പി.എസ്.ടി ക്രമ നം. 1 മുതല്‍  90 വരെ രാവിലെ 10 മുതലും,  ക്രമ നം. 91 മുതല്‍ 174 വരെ ഉച്ചയ്ക്ക് 2 മണിക്കും 29-ാം തീയതി യു.പി.എസ്.റ്റി  ക്രമ നം 1 മുതല്‍ 86 വരെ രാവിലെ 10 നും  പരിശോധന നടക്കും.

date