എറണാകുളം അറിയിപ്പുകള്‍
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ð പി.ജി പ്രവേശനം (2019-2020)
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699), ചേലക്കര (04884227181), കോഴിക്കോട് (04952765154), നാട്ടിക (04872395177), താമരശ്ശേരി (04952223243), വടക്കാഞ്ചേരി (0492-2255061), വാഴക്കാട് (04832727070), വട്ടംകുളം (0494-2689655) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ പി.ജി കോഴ്‌സുകളില്‍ð കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ð www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ð നേരിട്ടും അടയ്ക്കാം. കൂടുതല്‍ð വിവരങ്ങള്‍ അതത് കോളേജുകളില്‍ð നിന്നും ലഭ്യമാണ്.
ഏകദിന നേതൃത്വ പരിശീലന പരിപാടി
കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡന്റ് / സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായി മെയ് 28-ന് വാടയ്ക്കല്‍ അക്ഷര നഗരിയിലെ കിംമ്പ് ക്യാമ്പസില്‍ ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ സഹകരണ പരിശീലകനായ കെ. വി. രാധാകൃഷ്ണനും (റിട്ട. ജോയിന്റ്
രജിസ്ട്രാര്‍), സ്ട്രസ്സ് മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി ഡോ. എലിസബത്ത് ഡൊമിനിക്കും ക്ലാസ്സുകള്‍ നയിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 27-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 9447729772, 9497221291, 9037323239 നമ്പരുകളില്‍ ബന്ധപ്പെടുക.
- Log in to post comments