Skip to main content

പറവൂരില്‍ വായനാദിനം

കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാ ദിനാചരണം നടത്തി. വായനാ ദിനാചരണവും വായന മത്സരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
 
നാലാം തരം, ഏഴാം തരം, പത്താംതരം, പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിലുള്ള പഠിതാക്കളും സാക്ഷരത പ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഏഴാം തരം മുതലുള്ള കുട്ടികൾക്കാണ് വായനാ മത്സരം നടത്തിയത്. പങ്കെടുത്ത എല്ലാവർക്കുമായി ക്വിസ് മത്സരവും നടത്തി. അതിന് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കൈതാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, ബ്ലോക്ക് പ്രേരകമായ കെ.ബി ബിന്ദു, മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date