Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കൊച്ചി:  സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എറണാകുളം ഗവണ്മണ്ട് ഗസ്റ്റ് ഹൗസില്‍ വെച്ച് 20-06-2019-ന് കമ്മീഷന്‍ ചെയര്‍മാന്‍ ബഹു. ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍മാരായ    കൂട്ടായി ബഷീര്‍, അഡ്വ. വി.വി. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
 
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നുള്ള സ്‌പെഷ്യ1ല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി. ബിന്ദു, സീനിയര്‍ ആഡിറ്റര്‍ ശ്രീമതി. നിത എം എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും പ്രതിനിധികളും, കടാശ്വാാസ അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.
 
വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 48 കേസുകള്‍ കമ്മീഷന്‍ ഇന്ന് പരിഗണിച്ചു. 7 കേസുകളിലായി എടവനക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്, നായരന്പലം സര്‍വ്വീസ് സഹകരണ ബാങ്ക്, പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് എന്നീ ധനകാര്യബ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പക്ക് മത്സ്യഹത്തൊഴിലാളി കടാശ്വാ സമായി 9,09,049/ രൂപ മുതലും പലിശ വിഹിതവുമായി അനുവദിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
കടാശ്വാസമായി ലഭിച്ച തുകയിലും കൂടുതല്‍ വരുന്ന അധിക ബാദ്ധ്യത മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പനുസരിച്ച് പരസ്പര ധാരണയിലൂടെ തീര്‍പ്പാക്കുന്നതിന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് നോര്‍ത്ത് പറവൂര്‍ ശാഖയില്‍ നിന്നും എടുത്ത വായ്പയില്‍ 6 മാസത്തെ സാവകാശം അനുവദിക്കാന്‍ തീരുമാനമായി.
നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നെടുത്ത 23 മത്സ്യ ത്തൊഴിലാളികളുടെ വായ്പ കാലഹരണപ്പെട്ടതായി കണ്ടതിനാല്‍ കടാശ്വാലസം അനുവദിക്കാവുന്നതല്ല എന്ന് കണ്ട് കടക്കണക്ക് തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവ് നല്കി. 

എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഞാറക്കല്‍ സായാഹ്ന ശാഖയില്‍ നിന്നും 3 പേരുടെ വസ്തു ജാമ്യകത്തില്‍ പാലാഴി എന്ന നാമവിധേയത്തില്‍ സ്വടയം സ്വാതശ്രയ സംഘം എടുത്ത വായ്പ രേഖകള്‍ പരിശോധിച്ചതില്‍ വ്യ ക്തിഗത വായ്പയാണെന്നും കൂട്ടുവായ്പയല്ലെന്നും ബോദ്ധ്യഞമായതിനാല്‍ മേല്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ കമ്മീഷന്‍ ഉത്തരവായി.

എറണാകുളം ജില്ലാ സഹകരണ ബാങ്ക്, പറവൂര്‍, വാരാപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക്, ചെട്ടിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് ശിപാര്‍ശ ചെയ്തിരുന്ന കടാശ്വാ സം അനുവദിച്ചതായി ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത നിലക്ക് ആ ഫയലുകളിലെ നടപടികള്‍ അവസാനിപ്പിച്ച് ഉത്തരവായി.

മട്ടാഞ്ചേരി മഹാജനിക് സഹകരണ അര്‍ബ്ബന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പക്ക് അനുവദിച്ച കടാശ്വാിസം അനുവദിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ജോയിന്റ് രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചു. 

കമ്മീഷന്‍ സിറ്റിംഗ് 2.00 പി.എംന് അവസാനിച്ചു. 

date